സൗദിയില്‍ പുതിയ എണ്ണ പാടങ്ങള്‍ കണ്ടെത്തി; പര്യവേഷണം തുടരുന്നു
Nov 20, 2023, 11:37 IST

സൗദിയിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ പുതിയ എണ്ണ വാതക ശേഖരങ്ങള്‍ കണ്ടെത്തി. പ്രദേശത്ത് പര്യവേഷണം തുടരുകയാണെന്ന് സൗദി ഊര്‍ജമന്ത്രി അബ്ദുള്‍ അസീസ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന്‍ അറിയിച്ചു. ക്രൂഡ് ഓയിലിനൊപ്പം പ്രകൃതി വാതക ശേഖരവും അടങ്ങുന്നതാണ് പുതിയ പാടങ്ങള്‍ എന്നതാണ് പ്രത്യേകത.

ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോ സ്ഥിതി ചെയ്യുന്ന കിഴക്കന്‍ പ്രവിശ്യയിലെ റുബുഹുല്‍ഖാലി മരുഭൂമിയിലും ദഹ്റാനിന്റെ വിവിധ മേഖലകളിലുമാണ് എണ്ണ പാടങ്ങള്‍. പ്രതിദിനം മുപ്പത് ദശലക്ഷം ഘനയടി ബാരല്‍ ക്രൂഡ് ഓയില്‍ ഖനനം നടത്താൻ കഴിയുന്ന കിണറുകളാണിത്. ഇതിനോടോപ്പം 3.1 ദശലക്ഷം ക്യുബിക് ഫീറ്റ് പ്രകൃതി വാതക ശേഖരവും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.