അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്; വീഡിയോ | Mother

ജിനയുടെ ഒരു വീഡിയോ കണ്ടത് 89 ലക്ഷം പേരാണ്
MOTHER LOVE
Updated on

അതിരാവിലെ എഴുന്നേറ്റ് വീട്ടിലുള്ളവര്‍ക്കെല്ലാവർക്കും രാവിലത്തേക്കും ഉച്ചയ്ക്കത്തെയ്ക്കുമുള്ള ഭക്ഷണം തയ്യാറാക്കി ജോലിക്ക് പോകുന്ന അമ്മമാരെ കേരളക്കരയില്‍ കാണാന്‍ പറ്റും. എന്നാല്‍, സമാനമായ രീതിയില്‍ അതിരാവിലെ എഴുന്നേറ്റ്, അഞ്ച് പെണ്‍കുട്ടികളെ ഓരോരുത്തരെയും വിളിച്ചുണർത്തി. അവർക്കുള്ള ഭക്ഷണം തയ്യാറാക്കി നൽകുന്ന ഒരു സ്ത്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പക്ഷേ, ആ സ്ത്രീ നോർമ്മലല്ലെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളെല്ലാം ഒരു പോലെ പറയുന്നു. (Mother)

ഡിജിറ്റൽ ലോകത്ത് ആളുകൾക്ക് അവരുടെ സർഗ്ഗാത്മ കഴിവുകൾ വെളിപ്പെടുത്താനും അതുല്യമായ ആശയങ്ങൾ പങ്കുവയ്ക്കാനും സമൂഹ മാധ്യമങ്ങളെ ഒരു വേദിയാക്കി മാറ്റുന്നു. അത്തരമൊരു ആശയമാണ് ദി ഡോൾസ് ആര്‍ നോട്ട് റിയൽ എന്ന ഇന്‍സ്റ്റാഗ്രാം പേജ്. വിഷ്വൽ സ്റ്റോറി ടെല്ലറായ ജിന കസോഫാണ് പേജിന്‍റെ ഉടമ. അവർ തന്‍റെ ഒരു ദിവസം തുടങ്ങുന്നതെങ്ങനെയെന്ന് ഒരു വീഡിയോയിൽ ചിത്രീകരിക്കുന്നു. രാവിലെ എഴുന്നേറ്റ് അവർ തന്‍റെ 'കുട്ടികൾ' ഉറങ്ങുന്ന മുറിയിലേക്ക് വരുന്നു.

പിന്നാലെ ഓരോരുത്തരെ ആയി വിളിച്ചുണർത്തുന്നു. ചിലർക്ക് ഭക്ഷണം നല്‍കുമ്പോൾ അപ്പോഴും ഉറങ്ങിക്കിടക്കുന്ന കുട്ടികളെ വിളിച്ചുണർത്തനായി ബോളും മറ്റും എറിയുന്നു. ഇതിനിടെ കുട്ടികളുമായി അവർ സംസാരിക്കുന്നു. കുട്ടികൾ തിരിച്ചും പ്രതികരിക്കുന്നു. പക്ഷേ അവിടെയാണ് ട്വിസ്റ്റ്. കുട്ടികൾക്ക് ശബ്ദം നല്‍കുന്നതും ജിന തന്നെയാണ്. കുട്ടികൾക്ക് സംസാരിക്കാനോ മനുഷ്യക്കുട്ടികളെ പോലെ പ്രതികരിക്കാനോ കഴിയില്ല. കാരണം അവ പാവകളാണ്.

ജിനയുടെ വീഡിയോകൾ പലതും വൈറലാണ്. ജിനയുടെ ഒരു വീഡിയോ കണ്ടത് 89 ലക്ഷം പേരാണ്. പക്ഷേ. ആ കണ്ടന്‍റുകളിൽ മിക്കവരും അത്ര തൃപ്തരല്ലെന്ന് വേണം പറയാൻ. മിക്ക ആളുകളും ജിന നോർമ്മലല്ലെന്ന് അവകാശപ്പെടുന്നു. ജിനയ്ക്ക് വിഷാദ രോഗമാണെന്നാണ് ചിലരുടെ അഭിപ്രായം. മറ്റ് ചിലർ അവർക്ക് മെഡിക്കൽ സഹായം ആവശ്യമാണെന്ന് കുറിച്ചു. പാവങ്ങളുമായുള്ള കളിയൊക്കെ കൊള്ളാം പക്ഷേ ഇതൽപ്പം കടന്ന കൈയായിപ്പോയെന്ന് കുറിച്ചവരും കുറവല്ല. അതേസമയം ഇന്‍സ്റ്റാഗ്രാം, ടിക് ടോക്ക്, യൂട്യൂബ് തുടങ്ങിയ ഓരോ സമൂഹ മാധ്യമങ്ങളിലും പതിനായിരക്കണക്കിന് ഫോളോവേഴ്സുള്ള ഉള്ളടക്ക സൃഷ്ടാവാണ് ജിന.

Related Stories

No stories found.
Times Kerala
timeskerala.com