

നയ്പിഡാവ്: തിരഞ്ഞെടുപ്പിന് മുന്നോടിയായി, മ്യാൻമറിൽ (Myanmar) സൈനിക ഭരണത്തിനെതിരെ പ്രതിഷേധിച്ച കേസിൽ ഉൾപ്പെട്ട 8,665 പേർക്ക് പൊതുമാപ്പ് നൽകുകയോ അല്ലെങ്കിൽ അവർക്കെതിരായ കുറ്റങ്ങൾ പിൻവലിക്കുകയോ ചെയ്തതായി മ്യാൻമറിലെ സൈനിക ഭരണകൂടം അറിയിച്ചു.
മൊത്തം 8,665 പേർക്കാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുക. 3,085 പേരുടെ ശിക്ഷാ കാലാവധി കുറച്ചു. ഭരണകൂടത്തിനെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവരും, സ്വന്തം അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവരുമാണ് ഭൂരിഭാഗം. ഒളിവിലുള്ള 5,580 പേർക്കെതിരായ കേസുകൾ പിൻവലിച്ചു. ഡിസംബർ 28-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യോഗ്യരായ എല്ലാ വോട്ടർമാർക്കും "സ്വതന്ത്രമായും നീതിയുക്തമായും" വോട്ട് ചെയ്യാൻ ഈ നടപടി സഹായിക്കുമെന്ന് സൈനിക ഭരണകൂടത്തിൻ്റെ വക്താവ് സാവ് മിൻ തുൻ പറഞ്ഞു.
പൊതുമാപ്പ് ലഭിച്ചവരിൽ എത്രപേർ രാഷ്ട്രീയ തടവുകാരാണ് എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. 2021-ലെ സൈനിക അട്ടിമറിക്ക് ശേഷം വീട്ടുതടങ്കലിൽ കഴിയുന്ന മുൻ നേതാവ് ഓങ് സാൻ സൂചിയുടെ കാര്യത്തിൽ പൊതുമാപ്പ് ബാധകമാകുമോ എന്നും വ്യക്തമല്ല. അവർ നിലവിൽ 27 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്. രാഷ്ട്രീയ തടവുകാരുടെ കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്ന അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസണേഴ്‌സ് എന്ന സ്വതന്ത്ര സംഘടനയുടെ കണക്കനുസരിച്ച്, ബുധനാഴ്ച വരെ ഓങ് സാൻ സൂചി ഉൾപ്പെടെ 22,708 രാഷ്ട്രീയ തടവുകാർ കസ്റ്റഡിയിലുണ്ടായിരുന്നു.
Myanmar's military rulers have granted amnesty or dropped charges against 8,665 people ahead of the elections scheduled for next month. The order reduces the sentences for 3,085 people convicted for comments that could "spread fake news" and drops charges against 5,580 people who are still at large. The military government stated that the move is intended to help all eligible voters cast their ballots "freely and fairly" on December 28.