Times Kerala

ആൻഡ്രോയിഡ് സേവനങ്ങളുടെ അഭാവം;  ആപ്പിൾ ഉപകരണങ്ങൾ ജീവനക്കാർക്ക് നൽകാനൊരുങ്ങി മൈക്രോസോഫ്റ്റ്

 
ആൻഡ്രോയിഡ് സേവനങ്ങളുടെ അഭാവം;  ആപ്പിൾ ഉപകരണങ്ങൾ ജീവനക്കാർക്ക് നൽകാനൊരുങ്ങി മൈക്രോസോഫ്റ്റ്

ബെയ്ജിങ്: ചൈനയിലെ ജീവനക്കാർക്ക് ആപ്പിൾ കമ്പനിയുടെ ഉപകരണങ്ങൾ നൽകാൻ പദ്ധതിയുമായി മൈക്രോസോഫ്റ്റ്. രാജ്യത്ത് ഗൂഗിളിൻ്റെ ആൻഡ്രോയിഡ് സേവനങ്ങളുടെ അഭാവം കാരണമാണ് തീരുമാനമെന്ന് കമ്പനി വക്താവ് വാർത്ത ഏജൻസിയോട് പറഞ്ഞു. തുടർച്ചയായ സുരക്ഷാ ലംഘനങ്ങൾ കാരണം മൈക്രോസോഫ്റ്റ് കൂടുതൽ നിരീക്ഷണത്തിലാണ്. ഈ വർഷം തുടക്കത്തിൽ കമ്പനിയിലെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ഇമെയിലുകൾ റഷ്യൻ ഹാക്കർമാർ ചാരപ്പണി ചെയ്ത് ഉപയോ​ഗിച്ചിരുന്നു.

തങ്ങളുടെ ജീവനക്കാരോട് സെപ്റ്റംബർ മുതൽ ജോലിസ്ഥലത്ത് ആപ്പിൾ ഉപകരണങ്ങൾ ഉപയോഗിക്കാൻ മൈക്രോസോഫ്റ്റ് നിർദേശിച്ചതായി ആദ്യം റിപ്പോർട്ട് ചെയ്തത് ബ്ലൂംബെർഗ് ന്യൂസ് ആണ്. നിലവിൽ ഹോങ്കോംഗ് ഉൾപ്പെടെ ചൈനയിലുടനീളം ആൻഡ്രോയിഡ് ഹാൻഡ്‌സെറ്റുകൾ ഉപയോഗിക്കുന്ന ജീവനക്കാർക്ക് കമ്പനി, ഐഫോൺ 15 മോഡലുകൾ നൽകുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു.

Related Topics

Share this story