കുവൈത്ത് സ്വദേശിനിയായ യുവതിയെ കുത്തിപ്പരിക്കേൽപിച്ച് സഹോദരൻ
Updated: Sep 19, 2023, 08:59 IST

കുവൈത്ത് സിറ്റി: സബാഹ് അൽ അഹമ്മദ് സിറ്റിയിൽ കുവൈത്ത് സ്വദേശിനിയായ യുവതിയെ സഹോദരൻ ഏഴു തവണ കത്തികൊണ്ട് കുത്തിപ്പരിക്കേൽപിച്ചു. വീട്ടിലുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
മിനിസ്റ്ററി ഓഫ് ഓപറേഷനിൽ പരിസരവാസികളിലൊരാൾ വിവരമറിയിച്ചതിനെ തുടർന്ന് പാരാമെഡിക്കൽ സംഘം സ്ഥലത്തെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
