പ്രവാസി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം
Thu, 16 Mar 2023

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിദ്യാഭ്യാസ മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കുന്നു. ഓരോ വിഷയങ്ങളിലും കുവൈറ്റി പൗരന്മാരുടെ സേവനം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കുക. ഈ അധ്യയന വർഷത്തിന്റെ അവസാനത്തോടെ ആയിരത്തിലേറെ അധ്യാപകരെ പിരിച്ചുവിടാൻ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. അതിനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്നും വിദ്യാഭ്യാസ സഥാപനങ്ങൾക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയതായി കുവൈറ്റ് ടൈംസ് റിപ്പോർട്ടു ചെയ്തു. കുവൈറ്റ് സർവകലാശാലയിൽ നിന്നും പബ്ലിക് അഥോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് കോളേജില്‍ നിന്നും ബിരുദം നേടിയ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.