കൊവിഡ്​ ബാധിച്ചവരെയും സമ്ബര്‍ക്കമുള്ളവരെയും ദയാരഹിതമായി 'തടവിലാക്കി' ചൈനയിലെ ദൃശ്യങ്ങൾ പുറത്ത്

covid

 കൊവിഡ്​ ബാധിച്ചവരെയും സമ്ബര്‍ക്കമുള്ളവരെയും ദയാരഹിതമായി 'തടവിലാക്കി' ചൈനയുടെ കൊവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു . കൊവിഡിനെ പൂര്‍ണമായും ഇല്ലാതാക്കാനായി ചൈന ആവിഷ്​കരിച്ച്‌​ നടപ്പാക്കുന്നത്​ ഇത്തരത്തിലുള്ള കര്‍ശന നിയന്ത്രണങ്ങളാണ്​. കൊവിഡ്​  സ്​ഥിരീകരിച്ചവരെ പ്രത്യേകം നിര്‍മിച്ച കണ്ടയിനര്‍ മുറികളിലാണ്  'തടവിലാക്കുന്നത് ​' ​. ഒരു കട്ടിലും ശൗചാലയ സൗകര്യവുമുള്ള ഇരുമ്പ്​ മുറികളാണിത്​. നിരനിരയായി ഇത്തരം ഇരുമ്പ്​ മുറികള്‍ സ്​ഥാപിച്ചതിന്റെയും ബസുകളില്‍ ആളുകളെ ഇവിടേക്ക്​ കൊണ്ടുവരുന്നതിന്റെയും വിഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്​. 

Share this story