
റഷ്യ: കഴിഞ്ഞ ആഴ്ച കംചത്ക ഉപദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തിൽ റഷ്യയുടെ വിദൂര ഫാർ ഈസ്റ്റ് മേഖലയിലെ ഒരു ആണവ അന്തർവാഹിനി താവളത്തിന് കേടുപാടുണ്ടായതായി റിപ്പോർട്ട്(Russian nuclear submarine).
കംചത്ക ഉപദ്വീപിലെ റൈബാച്ചി അന്തർവാഹിനി താവളത്തിലെ ഒരു ഫ്ലോട്ടിംഗ് പിയറിനാണ് കേടുപാടുണ്ടായത്. വാണിജ്യ ഉപഗ്രഹ ഇമേജിംഗ് സ്ഥാപനമായ പ്ലാനറ്റ് ലാബ്സ് പകർത്തിയ ദൃശ്യങ്ങളിലാണ് കേടുപാടുണ്ടായതായി വ്യക്തമായത്. പിയറിന്റെ ഒരു ഭാഗം പോയിന്റിൽ നിന്ന് വേർപെട്ടതായാണ് വിവരം.