ഇറ്റലിയിൽ മാഫിയ സംഘങ്ങൾക്ക് 200 പേർക്ക് 2,200 വർഷം തടവുശിക്ഷ വിധിച്ച് കോടതി
Nov 21, 2023, 20:50 IST

റോം: ഇറ്റലിയിലെ കോടതി 200 പ്രതികൾക്ക് 2,200 വർഷം തടവുശിക്ഷ വിധിച്ചു. മാഫിയ സംഘത്തിലെ പ്രതികൾക്കാണ് ശിക്ഷ വിധിച്ചത്. മൂന്ന് വർഷമായി നടക്കുന്ന വിചാരണയ്‌ക്കൊടുവിലാണ് ഇത്തരമൊരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കൊള്ളയടിക്കൽ, മയക്കുമരുന്ന് കടത്ത്, കൊലപാതകം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങൾക്കാണ് പ്രതികളെ ശിക്ഷിച്ചിരിക്കുന്നത്. എൻഡ്രാംഗെറ്റ എന്ന ക്രിമിനൽ മാഫിയാ സംഘത്തിൽപ്പെട്ടവരാണ് ശിക്ഷിക്കപ്പെട്ട പ്രതികൾ. ഇറ്റലി മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്‌കോണിയുടെ പാർട്ടിയായ ഫോർസയുടെ അഭിഭാഷകനും ശിക്ഷിക്കപ്പെട്ട പ്രതികളിൽ ഉൾപ്പെട്ടിട്ടുണ്ട്. അഭിഭാഷകനായ പിറ്റെല്ലിക്ക് 11 വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്.
