Times Kerala

ഇന്തോനേഷ്യൻ ആശുപത്രിയിൽ ഇസ്രായേലിന്റെ ഇസ്രായേൽ ആക്രമണം; 12പേർ കൊല്ലപ്പെട്ടു
 

 
ഇന്തോനേഷ്യൻ ആശുപത്രിയിൽ ഇസ്രായേലിന്റെ ഇസ്രായേൽ ആക്രമണം; 12പേർ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രിയിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ. രോഗികളും ഡോക്ടർമാരുമടക്കം 12 പേർ തത്ക്ഷണം കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതര പരിക്കുണ്ട്. ആക്രമണത്തിൽ ഡോക്ടർമാർക്കുൾപ്പടെ പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് ഗസ്സയിലെ വലിയ ആശുപത്രികളിലൊന്നായ ഇന്തോനേഷ്യൻ ആശുപത്രിക്കു നേരെ ഇസ്രായേൽ ബോംബ് വർഷിച്ചത്.

ഇസ്രായേൽ സേന കീഴടക്കിയ അൽശിഫ ആശുപത്രിക്കുളളിൽനിന്ന് 250 ഗുരുതര രോഗികളെ ഇനിയും മാറ്റാനായില്ല. ഐസിയു ആംബുലൻസില്ലാതെ ഇവരെ മാറ്റാൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. അതേസമയം, കരയുദ്ധത്തിൽ ഹമാസിന്റെ പ്രതിരോധം ശക്തമാക്കുകയാണ്. അഞ്ച് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ വ്യക്തമാക്കി. ഗസ്സയിൽ മരണം പതിമൂവായിരവും പരിക്കേറ്റവരുടെ എണ്ണം മുപ്പതിനായിരവും പിന്നിട്ടിരിക്കെ, താൽക്കാലിക വെടിനിർത്തലിനുള്ള നീക്കം ഊർജിതമായിട്ടുണ്ട്. 

Related Topics

Share this story