ഇസ്രായേൽ മുൻ പ്രധാനമന്ത്രി എഹൂദ് ബരാക്കും ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനുമായി അടുത്ത ബന്ധം; ഇരുവരും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഇമെയിലുകൾ പുറത്ത് | Israel’s ex-PM Ehud Barak

ഇരുവരും തമ്മിൽ നിരവധി ബിസിനസ്സ് ഇടപാടുകൾ ചർച്ച ചെയ്തിരുന്നതായി ചോർന്ന ഇമെയിലുകൾ വെളിപ്പെടുത്തുന്നു.
Israel’s ex-PM Ehud Barak
Updated on

ജെറുസലേം: കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും സാമ്പത്തിക വിദഗ്ധനുമായിരുന്ന ജെഫ്രി എപ്‌സ്റ്റൈനുമായി ഇസ്രായേലിൻ്റെ മുൻ പ്രധാനമന്ത്രി എഹൂദ് ബരാക്കും ( Israel’s ex-PM Ehud Barak) തമ്മിൽ അടുത്ത ബന്ധം പുലർത്തിയിരുന്നതായി റിപ്പോർട്ടുകൾ. ഇരുവരും പരസ്പരം ബന്ധപ്പെട്ടിരുന്നത് ഇമെയിൽ മുഖാന്തരമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായിൽ എഹൂദ് ബരാക്കും എപ്‌സ്റ്റൈനും തമ്മിൽ സംഭാഷണം നടത്തിയിരുന്ന ഇമെയിലുകൾ ചോർന്നിരുന്നു.

ഇരുവരും തമ്മിൽ നിരവധി ബിസിനസ്സ് ഇടപാടുകൾ ചർച്ച ചെയ്തിരുന്നതായി ചോർന്ന ഇമെയിലുകൾ വെളിപ്പെടുത്തുന്നു. ഒരു ഇസ്രായേലി ഡ്രോൺ കമ്പനി, മലേറിയ പരിശോധന സാങ്കേതികവിദ്യ, ഒരു യുഎസ് ശതകോടീശ്വരൻ്റെ എണ്ണ, വാതക സാമ്രാജ്യം വിൽക്കാനുള്ള നിർദ്ദേശം എന്നിവ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. വ്യക്തിപരമായ അതിർവരമ്പുകൾ ലംഘിച്ചുകൊണ്ട് ദീർഘകാല ബന്ധമാണ് ഇരുവർക്കുമിടയിൽ ഉണ്ടായിരുന്നത്. എപ്‌സ്റ്റൈൻ ബരാക്കിന് വിശ്വസ്തനായ സാമ്പത്തിക ഉപദേഷ്ടാവും സുഹൃത്തും കൂടിയായിരുന്നു.

2013 മുതൽ 2016 വരെയുള്ള ഇമെയിലുകൾ അനുസരിച്ച്, ബരാക്ക് തൻ്റെ ആത്മകഥ എഴുതാനായി എപ്‌സ്റ്റൈൻ ഏർപ്പാടാക്കിയ ന്യൂയോർക്ക് സിറ്റിയിലെ ഒരു അപ്പാർട്ട്മെൻ്റ് ഉപയോഗിച്ചു. കൂടാതെ പത്ര ലേഖനങ്ങളുടെ ഡ്രാഫ്റ്റുകളെക്കുറിച്ച് പോലും എപ്‌സ്റ്റൈൻ്റെ അഭിപ്രായം തേടിയിരുന്നു. 2013-ൽ ബരാക്കിന് നൂറുകണക്കിന് മില്യൺ ഡോളർ ഉണ്ടാക്കാൻ സഹായിക്കാമെന്ന് എപ്‌സ്റ്റൈൻ വാഗ്ദാനം ചെയ്തു. എപ്‌സ്റ്റൈൻ്റെ സാമ്പത്തിക സേവനങ്ങൾക്കായി 2 മില്യൺ ഡോളർ വാർഷിക ഫീസും ലാഭത്തിൻ്റെ ഒരു ശതമാനവും വേണമെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു.

ഇരുവരും തമ്മിലെ ചില ഇടപാടുകൾ

സോളാർ പവർഡ് ഡ്രോണുകൾ നിർമ്മിക്കുന്ന ഒരു ഇസ്രായേലി സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ബരാക്ക് എപ്‌സ്റ്റൈൻ്റെ ഉപദേശം തേടി. എപ്‌സ്റ്റൈൻ നിക്ഷേപം ഒഴിവാക്കാൻ ശക്തമായി ഉപദേശിച്ചു. ഒരു യുഎസ് എണ്ണ വ്യവസായിയുടെ കമ്പനി വിൽക്കാൻ സഹായിക്കുന്നതിനായി ബരാക്ക് 5% കമ്മീഷന് ഏർപ്പാടാക്കുകയും എപ്‌സ്റ്റൈൻ്റെ സഹായം തേടുകയും ചെയ്തു. എപ്‌സ്റ്റൈൻ ഈ ഇടപാട് "പൂർണ്ണമായും അസംബന്ധമാണ്" എന്ന് പറഞ്ഞ് ഒഴിവാക്കാൻ ഉപദേശിച്ചു. ഇസ്രായേലി ബയോടെക് സ്റ്റാർട്ടപ്പായ പാരാസൈറ്റിന് (Parasight) ധനസഹായം ലഭിക്കാൻ ബരാക്ക് എപ്‌സ്റ്റൈൻ വഴി ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനുമായി ബന്ധപ്പെടാൻ ശ്രമിച്ചു. എപ്‌സ്റ്റൈനെ 2008-ൽ ലൈംഗിക കുറ്റവാളിയായി ശിക്ഷിച്ചതിന് ശേഷവും 2003-ൽ ആരംഭിച്ച ഈ ബന്ധം ബരാക്ക് തുടർന്നു. 2019-ൽ എപ്‌സ്റ്റൈൻ അറസ്റ്റിലായതിന് ശേഷം മാത്രമാണ് ബരാക്ക് എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചത്.

Summary

Leaked emails spanning 2013 to 2016 reveal that former Israeli Prime Minister Ehud Barak (1999-2001) had a close and long-running relationship with convicted sex offender Jeffrey Epstein, who served as a trusted financial adviser and fixer. The communications show Barak discussed multiple previously unknown business ventures with Epstein, including an Israeli drone company, malaria testing technology, and a deal to sell a US oil tycoon's empire, often heavily relying on Epstein's advice and connections.

Related Stories

No stories found.
Times Kerala
timeskerala.com