ഇസ്രയേൽ-ഹമാസ് യുദ്ധം: വെടിനിർത്തൽ കരാറിൽ പ്രതികരിച്ച് വൈറ്റ് ഹൗസ്
Nov 19, 2023, 14:38 IST

വാഷിങ്ടൺ: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ താത്ക്കാലിക വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് ഒരു ധാരണയിലും എത്തിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവും ദേശീയ സുരക്ഷാ കൗൺസിൽ അംഗവുമായ അഡ്രിയെന്ന വാട്സൺ. ഇതിനുവേണ്ടി ഇരുഭാഗങ്ങളിലുമായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തടവിൽ പാർപ്പിച്ചിരിക്കുന്ന 50 പേരെ കൈമാറുമെന്നും ഇരുഭാഗങ്ങളും അഞ്ച് ദിവസത്തെ വെടിനിർത്തൽ ധാരണയിൽ എത്തി എന്ന തരത്തിൽ ശനിയാഴ്ച വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിലാണ് വൈറ്റ് ഹൗസ് ഇപ്പോൾ വ്യക്തതവരുത്തിയിരിക്കുന്നത്.