ഗസ്സയിലെ രണ്ട് സ്കൂളുകൾക്ക് നേരെ ഇസ്രായേൽ ആക്രമണം
Updated: Nov 19, 2023, 11:16 IST

ഗസ്സ: വടക്കന്‍ ഗസ്സയിലെ രണ്ട് സ്‌കൂളുകള്‍ക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 200ഓളം പേര്‍. അല്‍ ഫഖൂറ, തല്‍ അല്‍ സാത്തര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളാണ് ആക്രമിക്കപ്പെട്ടത്. ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായി യു എന്‍ ഏജന്‍സി നടത്തുന്ന ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളാണ് അല്‍ ഫഖൂറായിലേത്. ഇവിടെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഇരു ആക്രമണങ്ങളിലുമായി നിരവധി പേര്‍ക്ക് പരുക്കേറ്റതായും മന്ത്രാലയം വ്യക്തമാക്കി. അനവധി പേര്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും.