Times Kerala

 ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രിയിൽ ഇസ്രായേലിന്റെ ആക്രമണം;  8 പേർ കൊല്ലപ്പെട്ടു

 
ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രിയിൽ ഇസ്രായേലിന്റെ ആക്രമണം;  8 പേർ കൊല്ലപ്പെട്ടു
 ഗസ്സ: ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രിയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം. രോഗികളും ഡോക്ടർമാരുടക്കം 8 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഡോക്ടർമാർക്ക് പരിക്കേറ്റു. അതേസമയം, കരയുദ്ധത്തിൽ ഹമാസിന്റെ പ്രതിരോധം ശക്തമാക്കി. അഞ്ച് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു. ഗസ്സയിൽ മരണം പതിമൂവായിരവും പരിക്കേറ്റവരുടെ എണ്ണം മുപ്പതിനായിരവുമായി ഉയർന്നിരിക്കെ, താൽക്കാലിക വെടിനിർത്തലിനുള്ള നീക്കം ഊർജിതമായിട്ടുണ്ട്. അഞ്ചു ദിവസത്തെ വെടിനിർത്തലിനായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 70 ബന്ദികളെ കൈമാറാൻ ഏറെക്കുറെ ധാരണ രൂപപ്പെട്ടതായാണ്സൂചന. അതേസമയം, ഇസ്രായേൽ സൈന്യവും ഹമാസ് പോരാളികളും തമ്മിലുളള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമായി. യെമൻ ഹൂത്തികൾ പിടിച്ചെടുത്ത ചരക്കുകപ്പൽ വിട്ടില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകി.

Related Topics

Share this story