ഗാസയിലെ ഇന്തോനേഷ്യന്‍ ഹോസ്പിറ്റല്‍ ആക്രമണം; ആശങ്കയറിയിച്ച് ലോകാരോഗ്യാ സംഘടന മേധാവി
Nov 21, 2023, 07:59 IST

ഗാസസിറ്റി: ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയില്‍ നടന്ന ആക്രമണത്തില്‍ ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം ഖബ്രേവൂസ്.
ആശുപത്രിയില്‍ നടന്ന ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചിലരുടെ നില ഗുരുതരമാണ്. അതേസമയം ഹോസ്പിറ്റലില്‍ നിന്ന് വെടിവയ്പ്പുണ്ടായെന്നും, വെടിവയ്പ്പിന്റെ ഉറവിടം ലക്ഷ്യമാക്കി തങ്ങള്‍ തിരിച്ചടിച്ചിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വാദം.
