ലണ്ടൻ : ഇംഗ്ലണ്ടിലെ വാൽസാലിൽ ഇന്ത്യൻ വംശജയായ യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ.20 വയസ്സുള്ള ഇന്ത്യൻ വംശജയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. ഇവർ സിഖ് വംശജയാണെന്നാണ് വിവരം.
വംശീയവിദ്വേഷത്തെ തുടർന്നുള്ള ലൈംഗിക പീഡനം എന്നാണ് പോലീസ് സ്ഥിരീകരിക്കുന്നത്. തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാവിലെയാണ് 32 വയസ്സുകാരനായ പ്രതി അറസ്റ്റിലായത്.
ശനിയാഴ്ച രാത്രി പാർക്ക് ഹാൾ ഏരിയയിൽ വെച്ചാണ് ക്രൂരമാണ് അതിക്രമമുണ്ടായത്. ഞായറാഴ്ച, പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. ഇന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വാതിൽ തകർത്താണ് അക്രമി യുവതിയുടെ വീടിനുള്ളിൽ കടന്ന് ആക്രമണം നടത്തിയത്.