Times Kerala

 ഗസ്സയിൽ പലമൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത നിലയിൽ

 
ഗസ്സയിൽ പലമൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത നിലയിൽ
 ഗസ്സ: ഗസ്സ സിറ്റിയിലെ റോഡിൽ നിറയെ മൃതദേഹങ്ങൾ. അൽ അഹ്‌ലി ആശുപത്രിക്കു സമീപമാണ് മൃതദേഹങ്ങൾ കൂട്ടമായിട്ടുള്ളത്. പലമൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത നിലയിലാണ്. അതേസമയം ഇസ്രായേൽ സേനയുടെ ഭീഷണിയെ തുടർന്ന് അൽശിഫ ആശുപത്രിയിലുള്ള എല്ലാവരെയും ഒഴിപ്പിക്കുകയാണ്. തെക്കൻ ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം കടുപ്പിച്ചിരിക്കുകയാണ്. തെക്കൻ ഗസ്സയിലെ ഖാൻയൂനിസിൽ നിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ ഭീഷണിപ്പെടുത്തുന്നുണ്ട്. വടക്കൻ ഗസ്സയിൽ നിന്നും പാലായനം ചെയ്‌തെത്തിയ ലക്ഷകണക്കിനാളുകളാണ് ഖാൻ യൂനുസിലുള്ളത്. മധ്യ ഗസ്സയിലെ ദെയ്‌റൽ ബലാഹിൽ ഇസ്രായേലി വ്യോമാക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. 

Related Topics

Share this story