ഇമ്രാൻ ഖാന്റെ അനുയായികളും പോലീസും തമ്മിൽ കോടതിയിലും ഏറ്റുമുട്ടി

ഇമ്രാൻ കോടതിയിലേക്ക് പോകുമ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഈ സമയം ഇമ്രാന്റെ ഭാര്യ ബുഷ്റ ബീഗം വീട്ടിലുണ്ടായിരുന്നു. ബാരിക്കേഡുകൾ പൊളിച്ച് പോലീസ് വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഇമ്രാന്റെ വീട്ടിലെത്തിയ അനുയായികളെ പോലീസ് ലാത്തിച്ചാർജ് ചെയ്യുന്നതിന്റെ വീഡിയോ പാർട്ടി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങൾ വിറ്റു ലാഭമുണ്ടാക്കിയെന്ന കേസിലാണ് ഇമ്രാൻ കോടതിയിൽ ഹാജരായത്. ചുമത്തിയ കുറ്റങ്ങൾ അദ്ദേഹം നിഷേധിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും എന്നാൽ നിയമവാഴ്ചയിൽ വിശ്വസിക്കുന്നതിനാലാണ് കോടതിയിൽ ഹാജരാകുന്നതെന്നും ഇമ്രാൻ പറഞ്ഞു.