ഇസ്ലാമാബാദ് : പാകിസ്ഥാന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിൽ നിന്ന് 1.2 ബില്യൺ ഡോളർ (ഏകദേശം 10,560 കോടിയിലധികം രൂപ) ഉടൻ ലഭിച്ചേക്കും. രണ്ട് വായ്പാ പദ്ധതികൾ പ്രകാരമുള്ള ഈ തുകയുടെ വിതരണത്തിന് അനുമതി നൽകാനായി ഐ.എം.എഫ്. എക്‌സിക്യൂട്ടീവ് ബോർഡ് യോഗം ഡിസംബർ 8-ന് ചേരും. തുക ഡിസംബർ 9-ന് തന്നെ പാകിസ്ഥാന്റെ അക്കൗണ്ടിൽ എത്തുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.(IMF to help Pakistan, $1.2 billion loan may be received soon)
ലഭിക്കാൻ സാധ്യതയുള്ള 1.2 ബില്യൺ ഡോളർ തുകയിൽ ഉൾപ്പെടുന്നത് 1 ബില്യൺ ഡോളർ (7 ബില്യൺ ഡോളറിന്റെ എക്സ്റ്റൻഡഡ് ഫണ്ട് ഫെസിലിറ്റി (EFF) പദ്ധതി പ്രകാരം.), 200 ദശലക്ഷം ഡോളർ (1.4 ബില്യൺ ഡോളറിന്റെ റെസിലിയൻസ് ആൻഡ് സസ്‌റ്റൈനബിലിറ്റി ഫെസിലിറ്റി (RSF) പ്രകാരം.) എന്നിങ്ങനെയാണ്.
ഈ തുക കൂടി ലഭിക്കുന്നതോടെ, രണ്ട് പദ്ധതികളിലുമായി പാകിസ്ഥാന് ലഭിക്കുന്ന മൊത്തം സഹായം ഏകദേശം 3.3 ബില്യൺ ഡോളറായി ഉയരും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് ഈ സഹായം വലിയ ആശ്വാസമാകും.