നോവ മ്യൂസിക് ഫെസ്റ്റിവൽ ആക്രമിക്കാൻ ഹമാസ് ലക്ഷ്യമിട്ടിരുന്നില്ല; ഇസ്രായേൽ

ജറുസെലേം: ഒക്ടോബർ ഏഴിന് നടന്ന സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവൽ ആക്രമിക്കാൻ ഹമാസ് പദ്ധതിയിട്ടിരുന്നില്ലെന്ന് ഇസ്രായേലിന്റെ കണ്ടെത്തൽ. ഇസ്രായേലി പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ട് ഉദ്ധരിച്ച് ചാനൽ 12, അന്താരാഷ്ട്ര മാധ്യമങ്ങളാണ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗസ്സ അതിർത്തിയോട് ചേർന്നുള്ള കുടിയേറ്റ മേഖലകൾ ആക്രമിക്കാനാണ് ഹമാസ് പോരാളികൾ പദ്ധതിയിട്ടിരുന്നത്.

ഡ്രോണുകൾ വഴിയോ പാരച്യൂട്ടിൽ ഇറങ്ങുമ്പോഴോ ആയിരിക്കാം മ്യൂസിക് ഫെസ്റ്റിവൽ ഹമാസിന്റെ ശ്രദ്ധയിൽപ്പെട്ടതെന്നും ഇസ്രായേൽ വിലയിരുത്തുന്നു.
പരിപാടിയിൽ 4400 പേർ പങ്കെടുത്തിരുന്നുവെന്നാണ് ഇസ്രായേൽ പറയുന്നത്. ഇവിടെ നടന്ന ആക്രമണത്തിൽ 364 പേരുടെ ജീവൻ പൊളിഞ്ഞിരുന്നു. പിടികൂടിയ ഹമാസ് പോരാളികളെ ചോദ്യം ചെയ്തപ്പോൾ മ്യൂസിക് ഫെസ്റ്റിവൽ ആക്രമിക്കാൻ പദ്ധതിയില്ലായിരുന്നുവെന്നാണ് മനസിലാക്കാൻ സാധിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.