എക്സ് പ്രീമിയം ഉപഭോക്താക്കൾക്ക് വേണ്ടി ഇനി സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയും

പ്രീമിയം ഉപഭോക്താക്കൾക്ക് വേണ്ടി സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ അടിസ്ഥാനമാക്കിയുള്ള വേരിഫിക്കേഷൻ സംവിധാനം അവതരിപ്പിച്ച് എക്സ്.കോം
യൂറോപ്യന്‍ യൂണിയന്, യുകെ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിൽ ഈ സൗകര്യം ലഭ്യമാവും. വ്യാജ അക്കൗണ്ടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കം. ഇതു കൂടാതെ പ്രായമനുസരിച്ചുള്ള ഉള്ളടക്കമാണോ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത് എന്ന് ഉറപ്പുവരുത്തുക, അപകടകരമായ/സ്പാം അക്കൗണ്ടുകളില്‍ നിന്ന് സംരക്ഷണം നല്‍കുക, പ്ലാറ്റ്ഫോമിന്റെ സമഗ്രത നിലനിര്‍ത്തുന്നതിനും ആരോഗ്യകരമായ സംഭാഷണങ്ങള്‍ സംരക്ഷിക്കുക പോലുള്ള അധിക നടപടികളും തേടിയേക്കാമെന്നും എക്സ് പറഞ്ഞു.

ഇസ്രായേല്‍ കമ്പനിയായ Au10tix മായി സഹകരിച്ചാണ് എക്സ് ഐഡന്റിറ്റി വെരിഫിക്കേഷന് ഒരുക്കുന്നത്.