

കീവ്: ഊർജ്ജ മേഖലയിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെ, ഉക്രെയ്ൻ സർക്കാർ നീതിന്യായ മന്ത്രി ജർമ്മൻ ഗലുഷ്ചെങ്കോയെ സസ്‌പെൻഡ് ചെയ്തു. ഉക്രെയ്‌നിലെ ഊർജ്ജ മേഖലയിലെ 100 മില്യൺ ഡോളറിന്റെ കൈക്കൂലി പദ്ധതിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ജർമ്മൻ ഗലുഷ്ചെങ്കോയെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. (German Galushchenko)
മുമ്പ് ഊർജ്ജ മന്ത്രിയായി സേവനമനുഷ്ഠിച്ച ഗലുഷ്‌ചെങ്കോയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതായി ഊർജ്ജ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഗലുഷ്‌ചെങ്കോയ്‌ക്കെതിരെ അഴിമതി ആരോപണങ്ങൾ വ്യാപകമായ പൊതുജന രോഷത്തിന് വഴിവച്ചിരുന്നു. . റഷ്യൻ ആക്രമണങ്ങൾ കാരണം വൈദ്യുതി വിതരണത്തിൽ തടസ്സവും ദൈനംദിന പൗർകട്ടും നേരിടുന്നതിനിടയിലാണ് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ ഉൾപ്പെടെ ഏഴ് വ്യക്തികൾക്കെതിരെ കുറ്റം ചുമത്തിയത്.
താൻ നിയമപരമായി പ്രതിരോധിക്കുകയും നിരപരാധിത്വം തെളിയിക്കുകയും ചെയ്യുമെന്നും ഗലുഷ്‌ചെങ്കോ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ശൈത്യകാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ വൈദ്യുതി മുടക്കം മൂലം ജനങ്ങൾ ബുദ്ധിമുട്ടുന്ന നിലവിലെ സാഹചര്യത്തിൽ, ഊർജ്ജ മേഖലയിലെ ഇത്തരം അഴിമതി ആരോപണങ്ങൾ പൊതുജനവികാരം വ്രണപ്പെടുത്തുന്നു.
Ukraine's government has suspended Justice Minister German Galushchenko amidst an investigation into an alleged $100 million kickback scheme involving senior officials in the energy sector.