Times Kerala

ഇസ്രയേലുമായി താത്കാലിക യുദ്ധവിരാമത്തിലേക്കെന്ന് സൂചന  നൽകി ഗാസ 


 

 
ഇസ്രയേലുമായി താത്കാലിക യുദ്ധവിരാമത്തിലേക്കെന്ന് സൂചന  നൽകി ഗാസ 

ഗാസ: ഇസ്രയേല്‍-ഹമാസ് യുദ്ധം താത്കാലിക വിരാമത്തിലെത്തുമെന്ന് സൂചന. ഇസ്രയേലുമായുള്ള താത്കാലിക യുദ്ധവിരാമ കരാറിനടുത്താണ് തങ്ങളെന്ന് ഹമാസ് തലവന്‍ ഇസ്മായില്‍ ഹാനിയേ വാര്‍ത്താ ഏജന്‍സിയോട്  പ്രതികരിച്ചു.

തങ്ങളുടെ നിലപാട് ഖത്തരി മധ്യസ്ഥരോട് വ്യക്തമാക്കിയതായും ഹാനിയേ അറിയിച്ചു. എന്നാൽ, ഗാസയ്ക്കു നേരെയുള്ള ഇസ്രയേല്‍ ആക്രമണം സജ്ജീവമായി തുടരുകയാണ്. ഇസ്രയേലും ഹമാസും തമ്മില്‍ കരാറിലെത്തുന്ന പക്ഷം, ഹമാസ് തടവിലാക്കിയവരുടെ മോചനത്തിന്റെ കാര്യത്തിലും വ്യക്തത വരും. ഒരുമാസത്തില്‍ അധികമായി തുടരുന്ന ആക്രമണങ്ങളില്‍ ഇരുപക്ഷത്തും ആയിരക്കണക്കിന് ആളുകൾക്ക് ജീവന്‍ നഷ്ടമായി. ബന്ദികളെ മോചിപ്പിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് ഇസ്രയേലും ഹമാസും തമ്മില്‍ കരാറിലെത്തിയേക്കുമെന്ന സൂചന തിങ്കളാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭാഗത്തുനിന്നും വന്നിരുന്നു.

Related Topics

Share this story