Times Kerala

 മുന്‍ യു.എസ് പ്രഥമ വനിത റോസലിന്‍ കാര്‍ട്ടര്‍ അന്തരിച്ചു

 
മുന്‍ യു.എസ് പ്രഥമ വനിത റോസലിന്‍ കാര്‍ട്ടര്‍ അന്തരിച്ചു
 വാഷിങ്ടണ്‍: മുന്‍ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന്റെ ഭാര്യ റോസലിന്‍ കാര്‍ട്ടര്‍ (96) മരിച്ചു. ജോര്‍ജിയയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഡിമെന്‍ഷ്യ ബാധിച്ച് മാസങ്ങളായി റോസലിന്‍ ഹോം ഹോസ്പിസ് കെയറില്‍ ചികിത്സയിലായിരുന്നു. ആരോഗ്യം ക്ഷയിച്ചതിനെ തുടര്‍ന്ന് ജിമ്മി കാര്‍ട്ടറും ഹോം ഹോസ്പിസ് കെയറില്‍ ചികിത്സ തേടിയിരുന്നു. അമേരിക്കന്‍ എഴുത്തുകാരി, ആക്ടിവിസ്റ്റ്, അഭിഭാഷക എന്നിവയെല്ലാമായിരുന്നു റോസലിന്‍ കാര്‍ട്ടര്‍. 1946 ലാണ് ജിമ്മി കാര്‍ട്ടറെ അവര്‍ വിവാഹം കഴിക്കുന്നത്. മുന്‍ പ്രഥമവനിതകളില്‍ നിന്ന് വ്യത്യസ്തമായി റോസലിന്‍ ക്യാബിനറ്റ് മീറ്റിംഗുകളില്‍ പങ്കെടുത്തിരുന്നു. വിവാദ വിഷയങ്ങളില്‍ സംസാരിക്കുകയും വിദേശ യാത്രകളില്‍ തന്റെ ഭര്‍ത്താവിനെ പ്രതിനിധീകരിക്കുകയും ചെയ്തു.

Related Topics

Share this story