

ഡെൻപസാർ: ഇന്തോനേഷ്യയിലെ ബാലിയിൽ വിനോദസഞ്ചാരികളുടെ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് പേർ മരിച്ചു. അപകടത്തിൽപ്പെട്ട ബസിൽ സഞ്ചരിച്ചിരുന്നത് ചൈന സ്വദേശികളാണ്. എട്ട് പേർക്ക് പരിക്കേറ്റു.ബാലി ദ്വീപിന്റെ വടക്കൻ തീരത്തേക്ക് പോവുകയായിരുന്നു ബസ്.ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം റോഡിൽ നിന്ന് തെന്നിമാറി സമീപത്തുള്ള പൂന്തോട്ടത്തിലേക്ക് മറിയുകയും ഒരു മരത്തിൽ ഇടിക്കുകയും ചെയ്തതായി ബുലെലെങ് റീജൻസിയിലെ പോലീസ് മേധാവി ഇഡ ബാഗസ് വിദ്വാൻ സുതാഡി അറിയിച്ചു.വളഞ്ഞുപുളഞ്ഞതും കുത്തനെയുള്ളതുമായ റോഡിൽക്കൂടി ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ എട്ട് പേരെ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചു.