പാക്ക് ക്രിക്കറ്റ് താരം നസീം ഷായുടെ കുടുംബ വീടിനുനേരെ വെടിവയ്പ്പ്; 5 പേർ കസ്റ്റഡിയിൽ | Naseem Shah

ഖൈബർ പഖ്‌തുൻഖ്വയിലുള്ള താരത്തിന്‍റെ വീടിനു നേരെയാണ് അജ്ഞാതർ വെടിയുതിർത്തത്.
Naseem Shah
Published on

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് താരം നസീം ഷായുടെ കുടുംബ വീടിനു നേരെ വെടിവെപ്പ്. ഖൈബർ പഖ്‌തുൻഖ്വയിലുള്ള താരത്തിന്‍റെ വീടിനു നേരെയാണ് അജ്ഞാതർ വെടിയുതിർത്തത്. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നിലവിൽ ശ്രീലങ്കയ്ക്കെതിരെ ഏകദിനം കളിച്ചുകൊണ്ടിരിക്കുകയാണ് താരം. നസീമും അദ്ദേഹത്തിന്‍റെ മിക്ക കുടുംബാംഗങ്ങളും നിലവിൽ ഇസ്‌ലാമാബാദിലാണ് താമസം. ലോവർ ദിറിൽ താമസിച്ചിരുന്ന അടുത്ത ബന്ധുക്കളാണ് ഇപ്പോൾ കുടുംബ വീട്ടിൽ താമസിക്കുന്നത്.

ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതിനാൽ ആദ‍്യ ഏകദിനം നടക്കുന്ന റാവൽപിണ്ടിയിൽ തന്നെ നസീം ഷാ തുടർന്നേക്കും.

Related Stories

No stories found.
Times Kerala
timeskerala.com