

കിൻഹാസ: കോംഗോയിൽ എബോള വൈറസ് പിടിമുറുക്കുന്നതായി റിപ്പോർട്ട്(Ebola virus). രാജ്യത്ത് ഇതുവരെ 57 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ഇതിൽ 11 പേർക്ക് കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് രോഗം പിടിപെട്ടത്. ഇതുവരെ വൈറസ് ബാധയിൽ 35 പേർ കൊല്ലപ്പെട്ടു.
രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.