

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇന്ന് വീണ്ടും ഭൂചലനം അനുഭവപെട്ടു(earthquake). റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ന് ഉച്ചയ്ക്ക് 1:26 നാണ് ഉണ്ടായത്. ഈ കഴിഞ്ഞ ആഴ്ചയിൽ ഇത് മൂന്നാം തവണയാണ് പ്രദേശത്ത് ഭൂചലനം അനുഭവപ്പെടുന്നത്.
പാകിസ്ഥാനിൽ ഇക്കഴിഞ്ഞ ശനിയാഴ്ച രണ്ട് ഭൂചലനങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് അന്നേ ദിവസം തന്നെ വീണ്ടും ഭൂകമ്പം ഉണ്ടായി. ശേഷം ഇന്ന് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. പ്രദേശത്തു നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.