ഖത്തറിൽ ലഹരിമരുന്ന് പിടികൂടി
Sep 14, 2023, 19:12 IST

ദോഹ: പാത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഹഷീഷ് ഖത്തർ എയർ കാർഗോ കസ്റ്റംസ് വിഭാഗം പിടികൂടി. മരത്തിന്റെ പാത്രങ്ങളിൽ ഒളിപ്പിച്ചുവെച്ച 12.90 കിലോഗ്രാം ഹഷീഷാണ് കസ്റ്റംസ് അധികൃതർ കണ്ടെത്തിയത്. രാജ്യത്തേക്ക് നിയമവിരുദ്ധമായ വസ്തുക്കൾ കൊണ്ടുവരുന്നതിനെതിരെ മുന്നറിയിപ്പുകൾ നൽകുന്നതിനിടെയാണ് ലഹരിമരുന്ന് കടത്തുകൾ അധികൃതർ തടയുന്നത്.