തായ്‌ലൻഡിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 33 ആയി | Thailand

Thailand
Updated on

ബാങ്കോക്ക്: തായ്‌ലൻഡിലെ (Thailand) തെക്കൻ മേഖലയിൽ രൂക്ഷമായ വെള്ളപ്പൊക്കത്തെത്തുടർന്ന് മരണസംഖ്യ 33 ആയി ഉയർന്നു. മണ്ണിടിച്ചിൽ, വൈദ്യുതാഘാതം എന്നിവയാണ് മരണങ്ങൾക്ക് പ്രധാന കാരണമെന്ന് സർക്കാർ വക്താവ് സിരിപോങ് അങ്കസാകുൽകിയാറ്റ് പറഞ്ഞു. കനത്ത മഴ ബാധിച്ച തെക്കൻ തായ്‌ലൻഡിലെ 10 പ്രവിശ്യകളിലാണ് വെള്ളപ്പൊക്കം നാശം വിതച്ചത്. തെക്കൻ തായ്‌ലൻഡിലെ ഒമ്പത് പ്രവിശ്യകളെയും അയൽരാജ്യമായ മലേഷ്യയിലെ എട്ട് സംസ്ഥാനങ്ങളെയും ബാധിച്ച വെള്ളപ്പൊക്കത്തിൽ ചിലയിടങ്ങളിൽ 2 മീറ്റർ (6.6 അടി) വരെ വെള്ളം ഉയർന്നു. തായ് നാവികസേനയുടെ 'ചക്രി നരൂബെറ്റ്' എന്ന വിമാനവാഹിനിക്കപ്പലും 14 ബോട്ടുകളും ഉൾപ്പെടുന്ന കപ്പൽ വ്യൂഹം ദുരിതാശ്വാസ പ്രവർത്തനത്തിനായി അയക്കുമെന്ന് തായ് സർക്കാർ വൃത്തങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Summary

The death toll from severe flooding in southern Thailand has risen to 33, a senior government official confirmed on Wednesday. Government spokesperson Siripong Angkasakulkiat stated that the causes of death included landslides and electrocution.

Related Stories

No stories found.
Times Kerala
timeskerala.com