Times Kerala

പകല്‍ സമയങ്ങളില്‍ താപനില വര്‍ധിക്കും: ഖത്തര്‍ കാലാവസ്ഥാ വകുപ്പ് 

 
qatar
ഖത്തർ : കുറഞ്ഞ താപനില 27 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കൂടിയ താപനില 37 ഡിഗ്രി സെല്‍ഷ്യസം ആയി പകല്‍ സമയങ്ങളില്‍ താപനില വര്‍ധിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു.എം.ഡി) അറിയിച്ചു.
ഈ കാലയളവിലെ ഏറ്റവും കൂടിയ താപനില ആയിരിക്കും ഇവ. എന്നാല്‍ ചില സ്ഥലങ്ങളില്‍ ദൃശ്യപരിധി കുറയാനും , ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെടാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ ഈ കാലയളവില്‍ കാറ്റിന്‍റെ വേഗം കൂടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
 

Related Topics

Share this story