

ജീവിതത്തിൽ ഒരിക്കൽ എങ്കിലും വിമാനത്തിൽ കയറാൻ ആഗ്രഹിക്കാത്തവർ ഉണ്ടാകുമോ ? ഭൂമിയിൽ ഏറെ ഉയരത്തിൽ കടലും കരയും താണ്ടി യാത്ര പോവുക എന്നത് നമ്മളിൽ പലരുടെയും സ്വപ്നങ്ങളിൽ ഒന്നാകാം. ഇന്ന് വളർച്ചയുടെയും വികസനത്തിന്റെയും പ്രധാന സൂചകങ്ങളിലൊന്നായി വിമാനത്താവളങ്ങൾ മാറി കഴിഞ്ഞു. ഭൂഖണ്ഡങ്ങൾ മുറിച്ച് കടക്കാനോ അല്ലെങ്കിൽ ചെറിയ ദൂരങ്ങൾ താണ്ടുമ്പോഴോ കൂടുതൽ പേർ ആശ്രയിക്കുന്ന ഒരു യാത്രാമാർഗ്ഗമായി വിമാനം മാറിക്കഴിഞ്ഞു. പല രീതിയിലും വിമാനയാത്ര നമ്മുടെ യാത്രാരീതികളെ മാറ്റിമറിച്ചിരിക്കുന്നു. ഒരു രാജ്യത്തിൻ്റെ വിമാനത്താവള ശൃംഖലയ്ക്ക് ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ യാത്രകളെ സാധ്യമാക്കുന്നതിൽ നിർണായകമായ വഹിക്കുന്നു. ഇന്ന് രാഷ്ട്രങ്ങളുടെ അഭിമാനം എന്ന നിലയിലാണ് വിമാന താവളങ്ങൾ. എങ്കിൽ പിന്നെ ലോകത്ത് ഏറ്റവും കൂടുതൽ വിമാന താവളങ്ങൾ ഉള്ള രാജ്യം ഏതൊക്കെയെന്ന് നോക്കിയാലോ. (Countries with the Most Airports)
1. അമേരിക്ക (United States of America): 15,873 വിമാനത്താവളങ്ങളുമായി അമേരിക്കയാണ് മുൻപന്തിയിൽ. വലിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളും ചെറുതും പ്രാദേശികവുമായ വിമാനത്താവളങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള ശൃംഖലയാണ് അമേരിക്കയുടേത്.
2. ബ്രസീൽ (Brazil): 4,919 വിമാനത്താവളങ്ങളുമായി ബ്രസീൽ ഈ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. രാജ്യത്തിൻ്റെ വലിപ്പവും, വിദൂര പ്രദേശങ്ങളെ നഗരങ്ങളുമായി ബന്ധിപ്പിക്കേണ്ടതിൻ്റെ ആവശ്യകത മൂലമാണ് രാജ്യത്ത് ഇത്രയധികം വിമാനത്താവളങ്ങൾ ഉണ്ടാക്കൻ കാരണം.
3. ഓസ്‌ട്രേലിയ (Australia): 2,180 വിമാനത്താവളങ്ങളുള്ള ഓസ്‌ട്രേലിയയിൽ ധാരാളം ചെറിയ പ്രാദേശിക വിമാനത്താവളങ്ങളുണ്ട്. വിശാലമായ ദൂരങ്ങളിൽ ചിതറിക്കിടക്കുന്ന പ്രദേശങ്ങളെ ഒത്തുചേർക്കാൻ ഇത് സഹായിക്കുന്നു. ഈ വിമാനത്താവളങ്ങൾ ടൂറിസത്തിനും പ്രാദേശിക പ്രവർത്തനങ്ങളിലും വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.
4. മെക്സിക്കോ (Mexico): മെക്സിക്കോയിൽ അകെ മൊത്തം 1,485 വിമാനത്താവളങ്ങളുള്ളത്. ഇവയിൽ ഭുരിഭാഗവും ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് പണിതിരിക്കുന്നത്. കാൻകൂൺ ഇൻ്റർനാഷണൽ, മെക്സിക്കോ സിറ്റി ഇൻ്റർനാഷണൽ തുടങ്ങിയ വിമാനത്താവളങ്ങൾ അന്താരാഷ്ട്ര യാത്രാക്കാരെ കൈകാര്യം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
5. കാനഡ (Canada): 1,425 വിമാനത്താവളങ്ങളുള്ള കാനഡയുടെ വിസ്തൃതമായ ശൃംഖല അതിൻ്റെ വലിയ ഭൂവിസ്തൃതിയും താരതമ്യേന കുറഞ്ഞ ജനസംഖ്യാസാന്ദ്രതയും പ്രതിഫലിക്കുന്നു.
6. യുണൈറ്റഡ് കിംഗ്ഡം (United Kingdom): 1,043 വിമാനത്താവളങ്ങളുള്ള യുകെ യൂറോപ്പിലും പുറത്തും ശക്തമായ വ്യോമയാന ബന്ധം നിലനിർത്തുന്നു. ഹീത്രൂ, ഗാറ്റ്വിക്ക്, മാഞ്ചസ്റ്റർ തുടങ്ങിയ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഈ വിപുലമായ ശൃംഖലയിൽ ഉൾപ്പെടുന്നു.
7. റഷ്യ (Russia): 904 വിമാനത്താവളങ്ങളുള്ള റഷ്യക്ക് വലിയ ഭൂമിശാസ്ത്രപരമായ വിസ്തൃതിയുണ്ട്. അതിൻ്റെ നിരവധി വിമാനത്താവളങ്ങൾ മോസ്കോ മുതൽ സൈബീരിയ വരെയുള്ള നഗരങ്ങളെ ബന്ധിപ്പിച്ച് ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ വിമാനയാത്രകളെ സഹായിക്കുന്നു.
8. ജർമ്മനി (Germany): കാര്യക്ഷമമായ അടിസ്ഥാന സൗകര്യങ്ങൾക്ക് പേരുകേട്ട ജർമ്മനിക്ക് 838 വിമാനത്താവളങ്ങളുണ്ട്. ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് തുടങ്ങിയ നഗരങ്ങളിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങൾ യൂറോപ്പിലെ വ്യോമയാത്രയുടെ പ്രധാന കേന്ദ്രങ്ങളാണ്.
9. അർജന്റീന (Argentina): 756 വിമാനത്താവളങ്ങളുള്ള അർജൻ്റീനയുടെ ശൃംഖല ബ്യൂണസ് ഐറിസ് മുതൽ പാറ്റഗോണിയ വരെയുള്ള വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഈ വിമാനത്താവളങ്ങളിൽ പലതും ആഭ്യന്തര, പ്രാദേശിക യാത്രകൾക്കുള്ള പ്രധാന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു.
10. ഫ്രാൻസ് (France): 689 വിമാനത്താവളങ്ങളാണ് ഫ്രാൻസിലുള്ളത്. ചെറുകിട പ്രാദേശിക വിമാനത്താവളങ്ങൾ മുതൽ ചാൾസ് ഡി ഗൗൾ പോലുള്ള വലിയ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു, ഇത് ബിസിനസ്സിനും വിനോദസഞ്ചാരികൾക്കും വിവിധ യാത്രാമാർഗ്ഗങ്ങൾ നൽകുന്നു.
Summary: The countries with the most airports reflect their size, population, and connectivity needs. The United States leads with over 15,800 airports, followed by Brazil, Australia, Mexico, and Canada. Other countries in the top ten include the UK, Russia, Germany, Argentina, and France.