വടക്കൻ ഗാസയിൽ വാർത്താവിനിമയ ബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചു

ഗാസാസിറ്റി: ഇന്ധനമില്ലാത്തത് മൂലം രണ്ടു ദിവസമായി ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന വടക്കൻ ഗാസയിൽ ഇന്ധനമെത്തിത്തുടങ്ങി. ഇതോടെ വാർത്താവിനിമയ ബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചു. വെള്ളിയാഴ്ച ഈജിപ്ത് അതിര്‍ത്തിയായ റാഫ വഴി ഇന്ധനവുമായി രണ്ട് ട്രക്കുകൾ വടക്കൻ ഗാസയിൽ എത്തി.

വെള്ളിയാഴ്ച ചേര്‍ന്ന ഇസ്രയേൽ യുദ്ധകാര്യകാബിനറ്റ് പ്രതിദിനം 1,40,000 ലിറ്റര്‍ ഇന്ധനമെത്തിക്കാന്‍ ഗാസയ്ക്ക് അനുമതി നല്‍കുകയായിരുന്നു. യുഎസിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. ഓരോ 48 മണിക്കൂറുകൂടുമ്പോഴുമാണ് റാഫയിലൂടെ ഇന്ധനട്രക്കുകളെത്തുക. മൊബൈൽ ശൃംഖല പുനഃസ്ഥാപിക്കുന്നതിനായി ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാനായി 17,000 ലിറ്റര്‍ ഡീസൽ പലസ്തീൻ വാർത്താവിനിമയ കമ്പനിയായ പാല്ട്ടെലിനു നല്‍കും.