അശ്ലീല വീഡിയോ ഉപയോഗിച്ച് ബ്ലാക്ക് മെയിലിങ്: ബെന്‍സെമയ്ക്ക് തടവും പിഴയും

karim-benzema
 പാരിസ്: സെക്‌സ് ടേപ്പ് ഉപയോഗിച്ച് സഹ കളിക്കാരനെ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന കേസില്‍ റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് ഫുട്‌ബോള്‍ താരം കരീം ബെന്‍സെമക്ക് ഒരു വര്‍ഷത്തെ തടവും എഴുപത്തയ്യായിരം യൂറോ പിഴയും വിധിച്ചു ഫ്രഞ്ച് കോടതി .  എന്നാല്‍, സസ്‌പെന്‍ഡഡ് തടവുശിക്ഷയായതിനാല്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്ക് ബെന്‍സെമ ജയിലില്‍ കിടക്കേണ്ടതില്ല. ഈ പ്രൊബേഷന്‍ കാലാവധിയില്‍ കുറ്റകൃത്യം ആവര്‍ത്തിക്കുകയാണെങ്കില്‍ മാത്രം തടവുശിക്ഷ അനുഭവിച്ചാല്‍ മതിയാവും.2015-ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അന്ന് ഇരുവരും ഫ്രഞ്ച് ഫുട്‌ബോള്‍ ടീമില്‍ ഉണ്ടായിരുന്നു.  ദേശീയ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് മറ്റ് നാലു പേര്‍ക്കും വേണ്ടി ബെന്‍സെമ വെല്‍ബ്യുനയെ ഭീഷണിപ്പെടുത്തി എന്നാണ് കേസ്. വെല്‍ബ്യൂനയുടെ മൊബൈല്‍ ഫോണില്‍ നിന്നു ലഭിച്ച ഒരു അശ്ലീല വീഡിയോയുടെ പേരിലായിരുന്നു ഭീഷണി. ഈ സംഭവത്തെ തുടര്‍ന്ന് ബെന്‍സെമയെ അഞ്ചു വര്‍ഷത്തേയ്ക്ക് ഫ്രഞ്ച് ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു.

Share this story