

ധാക്ക: പുറത്താക്കപ്പെട്ട ദീർഘകാല പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരായ (Sheikh Hasina) "മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ" സംബന്ധിച്ച കോടതിവിധി തിങ്കളാഴ്ച (നവംബർ 17, 2025) വരാനിരിക്കെ വീണ്ടും കലാപഭൂമിയായി ബംഗ്ലാദേശ്. ഹസീനക്കെതിരായ കേസിൽ പ്രതിഷേധിച്ചു കൊണ്ട് ഹസീനയുടെ അവാമി ലീഗ് പാർട്ടി രാജ്യവ്യാപകമായി "ലോക്ക്ഡൗണിന്" ആഹ്വാനം ചെയ്തിരിക്കുകയാണ്.
തലസ്ഥാനമായ ധാക്കയിലും മറ്റ് പ്രധാന നഗരങ്ങളിലും അക്രമങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഗതാഗത തടസ്സങ്ങൾ ഉണ്ടായതിനെത്തുടർന്ന് വ്യാഴാഴ്ച സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയിരുന്നു. ബുധനാഴ്ച മാത്രം രാജ്യത്തുടനീളം 32നാടൻ ബോംബ് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്. വർധിച്ചുവരുന്ന സംഘർഷങ്ങൾ കണക്കിലെടുത്ത്, തലസ്ഥാനത്തുടനീളം 400 ബോർഡർ ഗാർഡ് സൈനികരെ ഉൾപ്പെടെ വിന്യസിച്ച് നൊബേൽ സമ്മാന ജേതാവായ മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ സുരക്ഷാ നടപടികൾ ശക്തമാക്കി. പൊതുപരിപാടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ചെക്ക് പോയിന്റുകൾ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹസീന, 1,400 ഓളം ആളുകൾ കൊല്ലപ്പെട്ടതായി യുഎൻ പറയുന്ന, കഴിഞ്ഞ വർഷത്തെ പ്രകടനങ്ങളുടെ അടിച്ചമർത്തലിൻ്റെ "പ്രധാന ശിൽപ്പി" ആണെന്ന് ആരോപിക്കപ്പെടുന്നു. എന്നാൽ ഈ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഹസീന തള്ളിക്കളയുന്നു.
15 വർഷം രാജ്യം ഭരിച്ച ഹസീനയിൽ നിന്ന് തനിക്ക് "മുഴുവനായും തകർന്ന" ഒരു രാഷ്ട്രീയ സംവിധാനമാണ് ലഭിച്ചതെന്ന് ഇടക്കാല പ്രധാനമന്ത്രിയായ യൂനുസ് പറഞ്ഞു. ഫെബ്രുവരിയിൽ നടക്കുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിനൊപ്പം ഒരു ദേശീയ ചാർട്ടറിനെക്കുറിച്ച് രാജ്യവ്യാപകമായി റഫറണ്ടം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
Bangladesh is experiencing a wave of violence, including crude bomb explosions and arson attacks, as the Awami League party protests the imminent verdict in the crimes against humanity trial of its former leader, deposed Prime Minister Sheikh Hasina, set for Monday, November 17.