

ബലൂചിസ്ഥാൻ: ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിന്ന് കാണാതായ രണ്ട് ബലൂച് യുവാക്കളുടെ മൃതദേഹങ്ങൾ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തി. ഇതോടെ, പാകിസ്ഥാൻ സുരക്ഷാ സേനയും പ്രാദേശിക "ഡെത്ത് സ്ക്വാഡുകളും" നടത്തിയ നിർബന്ധിത തിരോധാനങ്ങളുടെയും നിയമവിരുദ്ധ കൊലപാതകങ്ങളുടെയും പരമ്പര വീണ്ടും ചർച്ചാവിഷയമായി. ഫെബ്രുവരി 13-ന് പാക് സായുധ സേന തട്ടിക്കൊണ്ടുപോയ മിർ ദോസ്റ്റിൻ്റെയും പഞ്ച്ഗൂരിലെ ഗിച്കിൽ നിന്നുള്ള അമീനുള്ളയുടെയും മൃതദേഹങ്ങളാണ് കണ്ടുകിട്ടിയത്. (Balochistan)
കണ്ടുകിട്ടിയ യുവാക്കളുടെ ശരീരത്തിലുടനീളം കൊടിയ പീഡനങ്ങളുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. യുവാക്കളുടെ കുടുംബങ്ങൾ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ബലൂചിസ്ഥാനിൽ യുവാക്കളെ അവരുടെ വീടുകിളിൽ നിന്നാണ് പാക് സേന പിടിച്ചു കൊണ്ടുപോയത്. ഇതിനിടെ, യുഎഇയിൽ നിന്ന് മടങ്ങിയെത്തിയ തൊഴിലാളി ഉൾപ്പെടെ രണ്ട് പേരെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ശേഷം കാണാതായിട്ടുണ്ട്. ബലൂചിസ്ഥാനിൽ നിർബന്ധിത തിരോധാനം തുടർകഥയാണ്. നിർബന്ധിത തിരോധാനങ്ങൾ അവസാനിപ്പിക്കാനോ കുറ്റവാളികളെ ശിക്ഷിക്കാനോ ഭരണകൂട സ്ഥാപനങ്ങൾക്ക് താൽപ്പര്യമില്ലാത്തതിനാൽ ബലൂചിസ്ഥാനിലെ മനുഷ്യാവകാശ പ്രതിസന്ധി തുടരുകയാണെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകൾ ചൂണ്ടിക്കാട്ടുന്നു.
The bodies of two missing Baloch men, Mir Dost and Ameenullah, were found in Balochistan bearing signs of torture, reigniting fears of systematic enforced disappearances and extrajudicial killings allegedly orchestrated by Pakistani security forces.