

ടെൽ അവീവ്: ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ 200 മൃഗങ്ങളെ തായ്‌ലൻഡിൽ നിന്ന് കടത്താനുള്ള ശ്രമം തടഞ്ഞു. ആമകൾ, പാമ്പുകൾ, പല്ലികൾ, തവളകൾ, ഞണ്ടുകൾ തുടങ്ങി വിവിധ ഇനങ്ങളിൽപ്പെട്ട മൃഗങ്ങളെ ഇസ്രായേലിലേക്ക് കടത്താനുള്ള ശ്രമമാണ് തടഞ്ഞത്. കസ്റ്റംസ് ഇൻസ്പെക്ടർമാർ, കൃഷി-ഭക്ഷ്യ സുരക്ഷാ മന്ത്രാലയം, നേച്ചർ ആൻഡ് പാർക്ക്‌സ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഈ നടപടി. (Animal Smuggling)
തായ്‌ലൻഡിൽ നിന്ന് യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഇസ്രായേലി പൗരനാണ് കേസിൽ പ്രതി. കസ്റ്റംസ് ഡിക്ലറേഷൻ ആവശ്യമില്ലാത്ത സാധനങ്ങൾ കൊണ്ടുപോകുന്ന 'ഗ്രീൻ ലെയിൻ' വഴി ലഗേജുമായി കടന്നുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. തദ്ദേശീയ പ്രകൃതിയെയും കൃഷിയെയും അപകടപ്പെടുത്തുകയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന അധിനിവേശ ജീവികളായി മാറിയേക്കാവുന്ന മൃഗങ്ങളെയാണ് കടത്തുവാൻ ശ്രമിച്ചത്. പിടികൂടിയ എല്ലാ മൃഗങ്ങളും ജീവനോടെയുണ്ടായിരുന്നു, ഇവയെ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ അയക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
Customs inspectors at Ben Gurion Airport, Israel, thwarted an attempt to smuggle approximately 200 animals—including turtles, snakes, lizards, frogs, and crabs—from Thailand.