Times Kerala

പെ​റു​വി​ൽ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 25 മ​ര​ണം; 34 പേ​ർ​ക്ക് പ​രി​ക്ക്
 

 
പെ​റു​വി​ൽ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 25 മ​ര​ണം; 34 പേ​ർ​ക്ക് പ​രി​ക്ക്

ലി​മ: തെ​ക്കു​കി​ഴ​ക്ക​ൻ പെ​റു​വി​ലു​ണ്ടാ​യ ബ​സ് അ​പ​ക​ട​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം 25 പേ​ർ മ​രി​ച്ചു. 34 പേ​ർ​ക്ക് പരിക്കേറ്റിട്ടുണ്ട്. ഇ​ടു​ങ്ങി​യ മ​ല​യോ​ര പാ​ത​യി​ൽ​ നി​ന്നും ബ​സ്  656 അ​ടി താ​ഴ്ച​യി​ലേക്ക്  മറിഞ്ഞാണ് അപകടം സംഭവിച്ചത്. 

ര​ണ്ട് ആ​ൻ​ഡി​യ​ൻ പ​ട്ട​ണ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ബ​സ് ഹു​വാ​ങ്ക​വെ​ലി​ക്ക മേ​ഖ​ല​യി​ൽ​ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.  

ക​ഴി​ഞ്ഞ മാ​സം ഇ​തേ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 13 പേ​ർ മ​രി​ക്കു​ക​യും അ​ഞ്ച് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related Topics

Share this story