Times Kerala

 ഗസ്സയിലെ അല്‍ ശിഫ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം 22 രോഗികള്‍ മരിച്ചു 

 
ഗസ്സയിലെ അല്‍ ശിഫ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം 22 രോഗികള്‍ മരിച്ചു
 ഗസ്സ: ഗസ്സിയിലെ അല്‍ ശിഫ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രി മാത്രം 22 രോഗികള്‍ മരിച്ചതായും മൂന്ന് ദിവസങ്ങളില്‍ മാത്രം 55 പേര്‍ മരിച്ചതായും അല്‍ ശിഫ ആശുപത്രി കണക്കുകൾ പുറത്തുവിട്ടു. രോഗികളും മെഡിക്കല്‍ സംഘവും മറ്റ് സിവിലിയന്മാരും ഉള്‍പ്പടെ ഏഴായിരത്തോളം പേര്‍ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്നതായും അല്‍ ശിഫ ഡയറക്ടര്‍ മുഹമ്മദ് അബു സാല്‍മിയ അറിയിച്ചു. ആശുപത്രി സമുച്ചയത്തില്‍ വെള്ളം, വൈദ്യുതി, ആശയവിനിമയം സംവിധാനം എന്നിവ ഉള്‍പ്പെടെ വിച്ഛേദിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ ഏഴ് മുതല്‍ ഗസ്സയില്‍ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 11,470 പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക കണക്കുകള്‍. അതേ സമയം, ഇസ്രായേലിൽ ഹമാസിന്റെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഏകദേശം 1200 ആണ്.

Related Topics

Share this story