കുവൈത്തിൽ അബ്ദാലി ഫാം മേഖലയിൽ വൻ മദ്യനിർമാണശാല; 236 ബാരൽ മദ്യം പിടികൂടി, ആറ് ഏഷ്യക്കാർ പിടിയിൽ
Sep 14, 2023, 18:01 IST

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനുമായി ചേർന്ന് നടത്തിയ പരിശോധനയിൽ അബ്ദാലി ഫാം മേഖലയിൽ വൻ മദ്യനിർമാണശാല കണ്ടെത്തി. ഇവിടെനിന്ന് 236 ബാരൽ മദ്യം, നിർമാണോപകരണങ്ങൾ തുടങ്ങിയവ പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ ഏഷ്യൻ വംശജരായ ആറുപേരെ അറസ്റ്റു ചെയ്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് പ്രതികളെ ദിവസങ്ങളോളം നിരീക്ഷിച്ചശേഷമാണ് റെയ്ഡ് നടത്തിയത്.

പ്രദേശത്തെ ഒരു ഫാം ഹൗസിനുള്ളിലാണ് അനധികൃത മദ്യനിർമാണശാല പ്രവർത്തിച്ചിരുന്നത്. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും കോമ്പീറ്റന്റ് അതോറിറ്റിക്ക് കൈമാറി.