ബഹിരാകാശ രംഗത്ത് വിപ്ലവകരമായ കുതിപ്പിനൊരുങ്ങി സൗദി; ഒരു വനിത ഉൾപ്പെടുന്ന സംഘത്തെ അടുത്ത വർഷത്തോടെ ബഹിരാകാശത്തേക്ക് അയക്കും
Sep 23, 2022, 09:03 IST

റിയാദ്: ഒരു വനിത ഉൾപ്പെടുന്ന സംഘത്തെ അടുത്ത വർഷത്തോടെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ സൗദി. ഇതിനായുള്ള പരിശീലന പരിപാടികൾക്ക് ഉടൻ തുടക്കം കുറിക്കുമെന്ന് സൗദി ഭരണകൂടം അറിയിച്ചു. ഇതോടെ ബഹിരാകാശ രംഗത്ത് വിപ്ലവകരമായ കുതിപ്പിനാണു സൗദി അറേബ്യ ഒരുങ്ങുന്നത്. രാജ്യത്തെ സമഗ്ര വികസന പദ്ധതിയായ "വിഷൻ 2030'ന്റെ ലക്ഷ്യങ്ങളിലൊന്നാണ് ബഹിരാകാശത്തേക്ക് ആളുകളെ അയയ്ക്കുക എന്നത്. ബഹിരാകാശയാത്രികരിലൊരാൾ സൗദി വനിതയായിരിക്കും. ബഹിരാകാശത്തേക്കുള്ള അവരുടെ ദൗത്യം ചരിത്രപരമായിരിക്കുമെന്നും സൗദി സ്പേസ് കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ആരെന്നതും യാത്ര എന്നായിരിക്കുമെന്നതും സംബന്ധിച്ച കൂടു തൽ വിവരങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.