Times Kerala

യമൻ വെളളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 50 വീടുകൾ കൈമാറി റിയാദ് കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ

 
യമൻ വെളളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 50 വീടുകൾ കൈമാറി റിയാദ് കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ
യമനിൽ ഉണ്ടായ വെളളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് റിയാദ് കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ സഹായം. അൽമഹ്റ ഗവർണറേറ്റിലെ പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് 50 വീടുകൾ കൈമാറി. ആഭ്യന്തര സംഘർഷങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും ദുരിതം അനുഭവിക്കുന്ന യെമനി ജനതയെ സഹായിക്കുന്നതിനാണ് സഹായം. അഫ്ഗാനിലെ കാബൂളിൽ 2,340 പേർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തതായും റിലീഫ് സെന്റർ അറിയിച്ചു.  റിലീഫ് സെന്റർ മാരിബ് ഗവർണറേറ്റിൽ കഴിഞ്ഞ ദിവസം 28 ടൺ ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തിരുന്നു.  ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ സഹകരണത്തോടെ ലെബനോണിൽ കഴിയുന്ന സിറിയൻ, പലസ്തീൻ അഭയാർത്ഥികൾക്ക് ശൈത്യകാല വസ്ത്രങ്ങളുടെ വിതരണം തുടരുകയാണ്.

Related Topics

Share this story