സൗദിയിൽ കോവിഡ് വീണ്ടും പിടിമുറുക്കുന്നു; 1,002 പേർക്ക് കൂടി രോഗം

covid
 ജി​ദ്ദ: ഒരു ഇടവേളക്ക് ശേഷം സൗ​ദി​യി​ൽ കോവിഡ് പിടിമുറുക്കുന്നു. പു​തു​താ​യി 1,002 കോ​വി​ഡ് രോ​ഗി​ക​ളും 1,059 രോ​ഗ​മു​ക്തി​യും രാജ്യത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ഇ​തു​വ​രെ രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 7,89,296 ഉം ​രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 7,70,077 ഉം ​ആ​യി. ഒ​രു മ​ര​ണ​വും പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണം 9,195 ആ​യി. നി​ല​വി​ൽ 10,024 പേ​ർ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ​രി​ൽ 149 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ഇ​വ​ർ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു. 

Share this story