പ​തി​നാ​യി​രം ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നൊ​രു​ങ്ങി ഗൂ​ഗി​ൾ

പ​തി​നാ​യി​രം ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നൊ​രു​ങ്ങി ഗൂ​ഗി​ൾ
ന്യൂ​യോ​ർ​ക്ക്: ടെ​ക് ലോ​ക​ത്തെ മു​ൻ​നി​ര ക​മ്പ​നി​ക​ളാ​യ ട്വി​റ്റ​ർ, മെ​റ്റ, ആ​മ​സോ​ൺ എ​ന്നി​വ​യ്ക്ക് പി​ന്നാ​ലെ ഗൂ​ഗി​ളി​ന്‍റെ മാ​തൃ ക​മ്പ​നി​യാ​യ ആ​ൽ​ഫ​ബെ​റ്റും പ​തി​നാ​യി​ര​ത്തി​ല​ധി​കം ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വിടാനൊരുങ്ങുന്നെന്ന്  സൂ​ച​ന​ക​ൾ.

പെ​ർ​ഫോ​മ​ൻ​സ് ഇം​പ്രൂ​വ്‌​മെ​ന്‍റ് പ്ലാ​നി​ലൂ​ടെ ജീ​വ​ന​ക്കാ​രു​ടെ പ്ര​ക​ട​നം ക​മ്പ​നി വിലയിരുത്തിയ ശേഷം  ജീ​വ​ന​ക്കാ​രെ റാ​ങ്ക് ചെ​യ്യും. 2023-ന്‍റെ തു​ട​ക്ക​ത്തോ​ടെ ഏ​റ്റ​വും മോ​ശം എ​ന്ന് തോ​ന്നു​ന്ന ജീ​വ​ന​ക്കാ​രെ ക​മ്പ​നി പു​റ​ത്താ​ക്കും. 

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മെ​റ്റ ഏ​ക​ദേ​ശം 11,000 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട​ത്. ക​മ്പ​നി​യി​ലെ 50 ശ​ത​മാ​ന​ത്തോ​ളം ജീ​വ​ന​ക്കാ​രെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്.

Share this story