Times Kerala

ചൈനയിൽ കോവിഡ് തീവ്രതരംഗം; വിവിധ ഭാഗങ്ങൾ അടച്ചിട്ടിട്ടും രൂക്ഷമായ രോഗവ്യാപനം

 
ചൈനയിൽ കോവിഡ് തീവ്രതരംഗം; വിവിധ ഭാഗങ്ങൾ അടച്ചിട്ടിട്ടും രൂക്ഷമായ രോഗവ്യാപനം
ബെയ്ജിങ്: കോവിഡിനെ തടയാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടച്ചിടൽ തുടരുന്ന ചൈനയിൽ വീണ്ടും രൂക്ഷമായ രോഗവ്യാപനം. ബുധനാഴ്‌ച മാത്രം രാജ്യത്ത് 31,527 കേസുകളാണ് റിപ്പോർട്ട് ചെയ്‌‌തത്. ഇതിൽ 27,517പേർക്കും രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലായിരുന്നുവെന്നു നാഷനൽ ഹെൽത്ത് ബ്യൂറോ ചൂണ്ടിക്കാണിക്കുന്നു. ഏപ്രില്‍ 13നുശേഷം ആദ്യമായാണ് ഒരുദിവസം ഇത്രയും അധികം പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡിന്റെ രൂക്ഷമായ കെടുതികളെ മറികടക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും, സമ്പൂര്‍ണ അടച്ചിടല്‍ ഉള്‍പ്പെടെയുള്ള സീറോ കോവിഡ് നയം കർശനമായി പാലിക്കുകയും ചെയ്‍ത ചൈനയെ സംബന്ധിച്ചിടത്തോളം ഒറ്റയടിക്ക് കേസുകള്‍ ഉയര്‍ന്നത് വന്‍ തിരിച്ചടിയാണ്. സീറോ കോവിഡ് നയത്തില്‍ ഇളവ് വരുത്താൻ ചൈന തയാറെടുക്കുന്നതിനിടെയാണ് വീണ്ടും കേസുകൾ കുത്തനെ ഉയർന്നത്. 

Related Topics

Share this story