ടോക്കിയോ: ജപ്പാനിലുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ 30 പേർക്ക് പരിക്കേറ്റു. അമോലി മേഖലയിൽ തിങ്കളാഴ്ച അർധരാത്രിയുണ്ടായ ഭൂകമ്പം റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി.
കരയിൽ നിന്ന് 80 കിലോമീറ്റർ അകലെ കടലിലാണു പ്രഭവകേന്ദ്രം. സുനാമി മുന്നറിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിൻവലിച്ചു.അതേ സമയം, മേഖലയിൽ വരുംദിവസങ്ങളിൽ ശക്തമായ ഭൂകമ്പത്തിന് സാധ്യത ഉണ്ട്. ജനങ്ങൾ ഒരാഴ്ച ജാഗ്രത പാലിക്കണമെന്നു അധികൃതർ മുന്നറിയിപ്പ് നൽകി.