ലെബനനിൽ മുൻ ഡെപ്യൂട്ടിമേയർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: ലെബനനിൽ മുൻ ഡെപ്യൂട്ടിമേയർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. ലെബനനിലെ ആഴ്സൽ നഗരത്തിന്‍റെ മേയറായിരുന്ന അഹമ്മദ് ഫ്ലിറ്റിയാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. സിറിയൻ അതിർത്തിയിൽ വച്ച് അദ്ദേഹം സഞ്ചരിച്ച കാറിനു നേരെ ഭീകരർ ഷെല്ലാക്രമണം നടത്തുകയായിരുന്നുവെന്ന് ലബനീസ് സായുധ സേനാവൃത്തങ്ങൾ അറിയിച്ചു. വെടിനിർത്തൽ കരാർ സംബന്ധിച്ച ചർച്ചകൾക്കായി പോകവെയാണ് ഫ്ലിറ്റി ആക്രമണത്തിനിരയായതെന്നാണ് റിപ്പോര്‍ട്ട്.

Share this story