ലിബിയയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 31 മരണം

ട്രിപ്പോളി: ലിബിയന്‍ തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി 31 പേര്‍ മരിച്ചു. 200 ഓളം പേരെ രക്ഷപ്പെടുത്തിയതായും തീരസംരക്ഷണസേന അറിയിച്ചു. ശനിയാഴ്ച രണ്ടു ബോട്ടുകളിലായി സഞ്ചരിച്ചിരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന അഭയാര്‍ഥി സംഘമാണ് അപകടത്തില്‍പ്പെട്ടത്. യൂറോപ്പിലേക്ക് കടക്കുന്നതിനായി ആഫ്രിക്കയില്‍നിന്നുള്ള അഭയാര്‍ഥികളാണ് ബോട്ടിലുണ്ടായിരുന്നതെന്നും തീരസംരക്ഷണസേന അധികൃതര്‍ അറിയിച്ചു.

Share this story