യെമനില്‍ വ്യോമാക്രമണം; 35 പേര്‍ കൊല്ലപ്പെട്ടു

സന്‍ആ: യമന്‍ തലസ്ഥാനമായ സന്‍ആയിലെ ഹോട്ടലിലേക്ക് നടത്തിയ വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. ആക്രമണ സമയത്ത് ഹോട്ടലിനുള്ളിലും പുറത്തുമായി നൂറിലധികം പേരുണ്ടായിരുന്നതാണ് റിപ്പോര്‍ട്ട്.പരുക്കേറ്റവരുടെ എണ്ണം ലഭിച്ചിട്ടില്ല. ഹോട്ടലിനകത്തുണ്ടായിരുന്ന 35 പേരാണ് കൊല്ലപ്പെട്ടത്.യമന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സഊദി സഖ്യസേനയാണ് ആക്രമണത്തിനു പിന്നിലെന്ന് സന്‍ആ ഭരിക്കുന്ന ഹൂത്തി വിമതര്‍ ആരോപിച്ചു. 41 സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മരണസംഖ്യ വര്‍ധിക്കുമെന്നും ഇവര്‍ പറഞ്ഞു.

Share this story