പാക്കിസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്ന് ഒരു കുടുംബത്തിലെ ആറു പേർ വെന്തു മരിച്ചു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്ന് ഒരു കുടുംബത്തിലെ ആറു പേർ വെന്തു മരിച്ചു. കറാച്ചിയിലെ ഗാർഡൻ പ്രദേശത്താണ് സംഭവം. അഞ്ചു പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

തീപിടിത്തത്തിന്‍റെ കാരണമെന്താണെന്ന് വ്യക്തല്ല. സംഭവത്തേക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. വിനോദയാത്രക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. 11 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

Share this story